SignIn
Kerala Kaumudi Online
Sunday, 01 September 2024 7.19 AM IST

വീട്ടിൽ മൂന്ന് ചെടി വളർത്താം, 25 ഗ്രാം കയ്യിൽ സൂക്ഷിക്കാം; ഒരു രാജ്യവും കൂടെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കി

Increase Font Size Decrease Font Size Print Page
germany-

ബെർലിൻ: അടുത്ത ഏപ്രിൽ മാസം മുതൽ കഞ്ചാവ് കൃഷി ചെയ്യാനും ഉപയോഗിക്കാനും അനുമതി നൽകി ജർമ്മനി. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. നിലവിലുള്ള നിയമം അവഗണിച്ച് കരിഞ്ചന്തയിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം ജർമ്മനിയിൽ കുത്തനെ വ‌‌‌‌‌‌ർദ്ധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ നിയമം പാസാക്കിയത്.

പുതിയ നിയമത്തെ മെഡിക്കൽ അസോസിയേഷനുകൾ എതിർത്തിരുന്നു. ഈ എതിർപ്പ് മറികടന്നാണ് നിയമം ജർമ്മൻ പാർലമെന്റ് പാസാക്കിയത്. ഒരു വീട്ടിൽ മൂന്ന് ചെടികൾ വീതം വളർത്താം. ഒരാൾക്ക് പ്രതിദിനം 25 ഗ്രാം കഞ്ചാവ് വരെ കൈവശം വയ്ക്കാൻ സാധിക്കും. നമ്മൾ ഇപ്പോൾ നേരിടുന്ന അവസ്ഥ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ നിയമത്തെ പിന്തുണയ്ക്കണമെന്ന് വോട്ടെടുപ്പിന് മുന്നോടിയായി ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു.

കഞ്ചാവിന്റെ ഉപയോഗമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നത്തെ ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ അസോസിയേഷനുകൾ രംഗത്തെത്തിയത്. കഞ്ചാവിന്റെ ഉപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്നാണ് ഇവർ പറയുന്നത്. കഞ്ചാവി്‌ന്റെ ഉപയോഗം സൈക്കോസിസ്, സ്‌കീസോഫ്രീനിയ എന്നിവയ്ക്കുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, രാജ്യത്ത് 18 വയസിന് താഴെയുള്ള ആരെങ്കിലും കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. സ്‌കൂളുകൾക്ക് സമീപം, സ്പോർട്സ് ഗ്രൗണ്ടുകൾ തുടങ്ങി ചില സ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമായിരിക്കും.

ജർമ്മനിയെ കൂടാതെ യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളിൽ കഞ്ചാവ് നിയമപരമായി ഉപയോഗിക്കാം. മാൾട്ടയും ലക്‌സംബർഗും യഥാക്രമം 2021ലും 2023ലും കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി.

നിയമവിധേയമായി കഞ്ചാവ് ഉപയോഗിക്കാവുന്ന രാജ്യങ്ങൾ

ഉറുഗ്വേ
ജോർജിയ
കാനഡ
മെക്‌സിക്കോ
മാൾട്ട
ലക്‌സംബർഗ്
നെതർലാൻഡ്‌സ്
തായ്‌ലൻഡ്
പോർച്ചുഗൽ
ജമൈക്ക
ചിലി
ഇക്വഡോർ
കൊളംബിയ
ദക്ഷിണാഫ്രിക്ക
ചെക്ക് റിപ്പബ്ലിക്
സ്‌പെയിൻ
അർജന്റീന
കോസ്റ്റാറിക്ക
ബെലീസ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, CANABIS, GERMANY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.