കണ്ണൂർ: ജനം വിവേചനബുദ്ധി ഉപയോഗിക്കുന്നുണ്ടെന്ന് മാദ്ധ്യമങ്ങൾ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനം കാണുന്നത്. മുഖാമുഖം പരിപാടിക്ക് ആളെക്കൂട്ടാൻ ഉദ്യോഗസ്ഥർ പാടുപെടുന്നു എന്ന വാർത്തയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. ആളെക്കൂട്ടാനല്ല, കൂടിയ ആളെ ഹാളുകളിൽ ഉൾക്കൊള്ളാനാണ് പെടാപ്പാട്.ഒരു ഹാളിൽ ആളെക്കൂട്ടാൻ ഒരു പ്രയാസവും ഇല്ല എന്ന് എഴുതിയ ആൾക്കറിയാം. പക്ഷേ മാനേജ്മെന്റ് എഴുതിപ്പിക്കുകയാണ്.
നവകേരള സദസ്സിന്റെ തുടർച്ചയായി ആദിവാസി,ദളിത് മേഖലയിലുളളവരുമായി മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |