കുമളി : രാത്രിയിൽ നാട്ടിൽ പരാക്രമം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അന്വേഷണത്തിനെത്തിയ എസ്.ഐ യെ മർദ്ദിച്ചു. കുമളി എസ്.ഐ ഷഹീർ ഷായ്ക്കാണ് മർദ്ദനമേറ്റത്. വലത് ചെവിയുടെ കർണപുടത്തിന് പരിക്കേറ്റ എസ്. ഐ
യെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർ ചികിത്സക്കായി സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുമളി റോസാപ്പൂക്കണ്ടം സ്വദേശി ബാബു ( 43 )ഒളിവിലാണ് . വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ടൗണിനോട് ചേ ർന്നുള്ള റോസാപ്പൂക്കണ്ടം കോളനിയിലാണ് സംഭവം. നൈറ്റ് പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ ഷെഹീർ ഷാ സ്റ്റേഷനിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് കുമളിയിൽ സംഭവ സ്ഥലത്തെ
ത്തിയത്. പ്രദേശത്ത് ഭീകന്തരീക്ഷം സൃഷ്ടിച്ച് മുറിവേറ്റ് ശരീരമാസകലം ചോരയൊലിക്കുന്ന നിലയിൽ കണ്ട ബാബുവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ എതിർത്ത ബാബു അപ്രതീക്ഷിതമായി എസ്.ഐ യെ ആക്രമിക്കുകയായിരുന്നു. അക്രമണത്തിന് ശേഷം ഓടി രക്ഷപെട്ടു. പ്രതി കുമളി സ്റ്റേഷനിൽ തന്നെ അടിപിടി ലഹരി കേ
സുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണന്ന് പൊലീസ് അറിയിച്ചു. പീരുമേട് ഡിവൈ.എസ്.പി. വിശാൽ ജോൺസൺ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |