ഇടുക്കി: മൂന്നാർ പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കൾ ചേർന്നാണ് 14കാരിയെ ബലാത്സംഗം ചെയ്തത്. കേസിൽ പൂപ്പാറ സ്വദേശികളായ രാം കുമാർ, വിഗ്നേഷ്, ജയ്സൺ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് പറയുന്നത്. കൗൺസിലിംഗിനിടെ പൊട്ടിക്കരഞ്ഞ കുട്ടി താൻ നേരിട്ട ക്രൂരതകളെല്ലാം അദ്ധ്യാപകരോട് തുറന്നുപറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാലുപേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പ്രതികൾ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |