SignIn
Kerala Kaumudi Online
Saturday, 27 July 2024 9.58 AM IST

ഉപേക്ഷിച്ച് പോകുമെന്ന് പേടി; വർക്കലയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ മദ്ധ്യവയസ്‌കൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, നില ഗുരുതരം

varkala

വർക്കല: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വർക്കലയിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് സംഭവം. അയിരൂർ മുത്താനാ അമ്പലത്തുംവിള വീട്ടിൽ ലീല (45)യെ ആണ് ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുമ്പ് സ്‌ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന സംശയവും പേടിയുമാണ് കൊലപ്പെടുത്തണമെന്ന് തോന്നാൻ കാരണമായതെന്ന് അശോകൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ ലീലയുടെ മകളും ചെറുമകളും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചിൽ കേട്ടെത്തുമ്പോൾ കണ്ടത് മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണ്. മരണവെപ്രാളത്തിൽ അമ്മ വീട്ടിൽ നിന്നിറങ്ങി ഓടുകയും മുറ്റത്ത് വീഴുകയും ചെയ്തുവെന്ന് മകൾ പറഞ്ഞു. മകളാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടനെ അശോകനെ കസ്റ്റഡിയിലെടുത്തു. മകളുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, VARKALA, LEELA, ASOKHAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.