പാലക്കാട്: മരുന്ന് മാറിക്കഴിച്ച വയോധികന് ദാരുണാന്ത്യം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ (57) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. മരുന്ന് മാറിക്കഴിച്ചതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഞായറാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |