ന്യൂഡല്‍ഹി: മകനെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിതാവിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത ആക്രമണം. ദക്ഷിണ ഡല്‍ഹിയിലെ സെന്റ് ജോര്‍ജ് സ്‌കൂളില്‍ നിന്ന് മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു 42കാരനായ സുഭാഷ് കുമാര്‍. പിന്നില്‍ നിന്നുള്ള കാളയുടെ ആക്രമണത്തില്‍ സുഭാഷ് കൊല്ലപ്പെടുകയും ചെയ്തു.
നടന്നു പോകുകയായിരുന്ന സുഭാഷിനെ കാള പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ് കിടക്കുമ്പോള്‍ മുഖത്തും നെഞ്ചിലും ആവര്‍ത്തിച്ച് ഇടിക്കുകയും കുത്തുകയും ചെയ്തു. ഇത് കണ്ട മകന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. കാളയെ ഓടിച്ചുവിട്ട ശേഷം സുഭാഷിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചത്. കാളയുടെ ആക്രമണത്തില്‍ വാരിയെല്ല് തകര്‍ന്ന് പോകുകയും ശരീരത്തില്‍ നിരവധി പൊട്ടലുകള്‍ ഏല്‍ക്കുകയും ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ഡല്‍ഹിയില്‍ ഒരു ധനകാര്യ സ്ഥാപനത്തിലെ ലോണ്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു.
സുഭാഷിന് രണ്ട് ആണ്‍മക്കളും ഭാര്യയുമാണുള്ളത്. പരിസരത്ത് സമാനമായ രീതിയില്‍ മറ്റ് ചിലര്‍ക്കും ആക്രമണം നേരിടേണ്ടി വരികയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |