നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ധരിച്ചിരുന്ന ഷൂസിനകത്ത് ഒളിപ്പിച്ച് കടത്തിയ 17 ലക്ഷത്തോളം രൂപ വിലവരുന്ന 340 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. ദുബായിൽനിന്ന് കൊച്ചിയിലേക്ക് വന്ന പാലക്കാട് സ്വദേശി രജീഷാണ് പിടിയിലായത്. ഷൂസിന്റെ സോളിനകത്ത് വെള്ളിനിറമുള്ള പ്രത്യേക കവറിലാക്കിയാണ് സ്വർണമിശ്രിതം സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |