തിരുവല്ല : പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ.പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ.ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. ഫാദർ ഗീവർഗീസ് കോടിയാട്ട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ ജോണുകുട്ടി, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാദർ എൽ.ടി.പവിത്ര സിംഗ്, ഷാജി ഫിലിപ്പ്, കോശിജോർജ്, വി.ജി.ഷാജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |