SignIn
Kerala Kaumudi Online
Saturday, 27 July 2024 8.51 AM IST

അനുമോദനവും, ബാലവേദി രൂപീകരണവും

ambala

അമ്പലപ്പുഴ: കരുമാടി കെ.കെ.കുഞ്ചുപിള്ള സ്മാരക ഗ്രന്ഥശാലയുടെ 75-ാമത് വാർഷികാഘോഷത്തിന് മുന്നോടിയായി ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാറിന് അനുമോദനവും ബാലവേദി രൂപീകരണവും സംഘടിപ്പിച്ചു. എച്ച്.സലാം എം .എൽ.എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച വായനശാലാ ഹാളിന്റെ ഉദ്ഘാടനം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാബാലൻ നിർവ്വഹിച്ചു. ഗ്രന്ഥശാലാ ഹാളിൽ നടന്ന പരിപാടിയിൽ ഗ്രന്ഥശാലാ പ്രസിഡന്റ് സി.ശൈലേന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം വീണാശ്രീകുമാർ, കരുമാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ഷിബു, ജില്ലാലൈബ്രറി കൗൺസിൽ അംഗം എച്ച്.സുബൈർ, വയോജന വേദി കൺവീനർ ആർ.രാജപ്പൻപിള്ള, ഭരണസമിതി അംഗങ്ങളായ അംബുജാക്ഷൻ, സജീവ്, സത്യൻ കരുമാടി, രേഖ ഹരികുമാർ, ബാലവേദി കൺവീനർ രാജേഷ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ബി.ശ്രീകുമാർ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, 108
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.