കോട്ടയം : ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവിതകയും, വിയോജിപ്പിന്റെ സ്വരം എന്ന വിഷയത്തിൽ എം.ജി സർവകലാശാല സംഘടിപ്പിക്കുന്ന അക്കാഡമിക് സെമിനാർ ഇന്ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. രാവിലെ 10 ന് വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ എന്നിവർ പ്രഭാഷണം നടത്തും. അഡ്വ. റെജി സഖറിയ അദ്ധ്യക്ഷത വഹിക്കും. ഡോ. കെ. ജയചന്ദ്രൻ, ഡോ. സി.എം. ശ്രീജിത്ത്, ഡോ. പി.ആർ. ബിജു, ഏബ്രഹാം കെ. സാമുവൽ, ഡോ. അജു കെ. നാരായണൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |