SignIn
Kerala Kaumudi Online
Saturday, 27 July 2024 12.04 PM IST

'സ്പർശം 2024' ഇന്ന് നടക്കും

sparsham

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സാമൂഹിക പ്രവർത്തന വിഭാഗവും അങ്കമാലി ബി.ആർ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'സ്പർശം 2024' ഇന്ന് മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിൽ നടക്കും. സാമൂഹിക പ്രവർത്തന വിഭാഗത്തിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കൊപ്പം ബി.ആർ.സിയിലെ ഭിന്നശേഷിക്കാരായ 40 വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ഒരു ദിവസം പങ്കിടുന്നതാണ് പരിപാടി. ജില്ല സാമൂഹികനീതി ഓഫീസർ, വി.ജെ.ബിനോയ് നയിക്കുന്ന 'ഭിന്നശേഷി അവകാശ നിയമങ്ങളെക്കുറിച്ചുള്ള' ക്ലാസ്, അസിം വെളിമണ്ണ നയിക്കുന്ന 'മോട്ടിവേഷണൽ സെഷൻ', മ്യൂസിക് മോജോ ഫെയിം അതുൽ സുബ്രഹ്മണ്യൻ ഒരുക്കുന്ന സംഗീത വിരുന്ന് എന്നിവയാണ് സ്പർശത്തിലെ പ്രധാന പരിപാടികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.