SignIn
Kerala Kaumudi Online
Sunday, 01 September 2024 7.55 AM IST

ഡൽഹിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്‌മി

Increase Font Size Decrease Font Size Print Page
aaam

ന്യൂഡൽഹി: ഡൽഹിയിലെ നാലും ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്‌മി പാർട്ടി. കോൺഗ്രസുമായുള്ള സീറ്റ് ധാരണയ്‌ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഡൽഹി സ്ഥാനാർത്ഥികളിൽ മൂന്നുപേർ സിറ്റിംഗ് എം.എൽ.എമാരാണ്. മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ നടന്ന രാഷ്‌ട്രീയകാര്യസമിതി യോഗമാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

ഡൽഹി അസംബ്ളി മണ്ഡലമായ കോണ്ട്‌ലി എം.എൽ.എയായ കുൽദീപ് കുമാറാണ് കിഴക്കൻ ഡൽഹി സ്ഥാനാർത്ഥി. ബി.ജെ.പിയുടെ ഗൗതം ഗംഭീറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി മീനാക്ഷി ലേഖിയുടെ മണ്ഡലമായ ന്യൂ ഡൽഹിയിൽ മാളവ്യ നഗർ എം.എൽ.എ സോമനാഥ് ഭാരതി മത്സരിക്കും. ആം ആദ്‌മിയുടെ മുതിർന്ന നേതാവായ സോമനാഥ് ഭാരതി ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ കൂടിയാണ്. മുൻ കോൺഗ്രസ് എം.പിയായ മഹാബൽ മിശ്ര പടിഞ്ഞാറൻ ഡൽഹിയിൽ ആം ആദ്‌മി ടിക്കറ്റിൽ മത്സരിക്കും. 70 കാരനായ മിശ്ര 2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. ബി.ജെ.പി എം.പി രമേശ് ബിധുരിയുടെ സൗത്ത് ഡൽഹി സീറ്റിൽ തുഗ്ലക്കാബാദ് എം.എൽ.എ സാഹി റാം പഹൽവാനെയാണ് നിറുത്തുന്നത്.

കുരുക്ഷേത്രയിൽ മുൻ രാജ്യസഭാ എം.പി സുശീൽ ഗുപ്‌തയാണ് ആം ആദ്‌മി സ്ഥാനാത്ഥി. അസാമിലെ മൂന്നും ഗുജറാത്തിലെ രണ്ടും സ്ഥാനാർത്ഥികളെ പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ ആകെ 29 സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും ആം ആദ്‌മി പാർട്ടി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

2019ൽ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്‌ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചേർന്ന് ആകെ നേടിയത് 50 ശതമാനത്തിൽ താഴെ മാത്രം വോട്ടുകൾ. ഏഴ് സീറ്റുകളും ബി.ജെ. പി തൂത്തുവാരി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.