SignIn
Kerala Kaumudi Online
Saturday, 27 July 2024 8.19 AM IST

ആറ്റിങ്ങലിൽ സംരക്ഷണമില്ലാതെ വഴിയമ്പലം

vazhiembalam

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ രാജ നിർമ്മിതവും ചരിത്രസ്മാരകമായ വഴിയമ്പലം തകർച്ചയുടെ വക്കിൽ. പൂവമ്പാറ പാലത്തിനു സമീപം മേലാറ്റിങ്ങൽ റോഡിൽ വാമനപുരം നദയിൽ പഴയ കുളിക്കടവിന് സമീപത്ത് തലയെടുപ്പോടെ നിൽക്കുന്ന വഴിയമ്പലമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.

പണ്ട് വഴിയാത്രക്കാർക്കും വാമനപുരം നദിയിൽ ജലയാത്ര നടത്തുന്നവർക്കും നാട്ടുകാർക്കും വിശ്രമിക്കുന്നതിനായി തിരുവിതാംകൂർ രാജകുടുംബം നിർമ്മിച്ചതാണ് വഴിയമ്പലം. ചിത്രപ്പണികളുള്ള പത്ത് കരിങ്കൽ തൂണുകളിൽ നിർമ്മിച്ച വഴിയമ്പലത്തിന്റെ മേൽക്കൂരയും ഇരിപ്പടങ്ങളും കരിങ്കലിൽ തന്നെ.

കാലപ്പഴക്കത്തിൽ അടിസ്ഥാനം മുതൽ മേൽക്കൂര വരെ ഇപ്പോൾ ഇളകിക്കഴിഞ്ഞു.മേൽക്കൂരയിലെ കരിങ്കല്ലിൽ പുല്ലും പാഴ്‌മരങ്ങളും വളർന്നു.അടിസ്ഥാനത്തിന്റെ കല്ലിളകി വഴിയിൽ കിടക്കുകയാണിപ്പോൾ. മഴക്കാലമായാൽ ഇതുവഴിയുള്ള കാൽനടയാത്രയും ദുഃസഹമാണെന്ന് നാട്ടുകാർ പറയുന്നു.

വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയമ്പലത്തിന് കുലുക്കവുമുണ്ട്. വഴിയമ്പലത്തിന് മുന്നിലുള്ള റോഡിനുതന്നെ രാജപാത എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. എന്നാൽ ഇപ്പോൾ റോഡും തകർന്ന നിലയിലാണ്.

വഴിയമ്പലത്തിന് വിളിപ്പാടകലെയാണ് പ്രസിദ്ധമായ മേലാറ്റിങ്ങൽ ശിവക്ഷേത്രം. ക്ഷേത്രത്തിലെ നിവേദ്യത്തിനായി വെള്ളം ശേഖരിക്കുന്നത് വഴിയമ്പലത്തിന് തൊട്ടുമുന്നിലുള്ള നദിക്കടവിൽ നിന്നാണ്. ചരിത്രപ്രാധാന്യമുള്ള വഴിയമ്പലം സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ക്യാപ്ഷൻ: മേലാറ്റിങ്ങൽ റോഡിലെ വഴിയമ്പലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.