SignIn
Kerala Kaumudi Online
Sunday, 01 September 2024 7.42 AM IST

നിർവൃതിയുടെ പ്രശാന്തിയിൽ ലെന, വിവാഹ വാർത്ത ഇൻസ്റ്റഗ്രമിൽ

Increase Font Size Decrease Font Size Print Page
lena

തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ സംഘത്തെ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോൾ മലയാളികളുടെ പ്രിയ താരം ലെന സന്തോഷക്കണ്ണീരണിഞ്ഞു. ഈ നിമിഷത്തിനായി കാത്തിരിക്കയായിരുന്നു ലെന. തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രമിൽ ലെന ആ രഹസ്യം വെളിപ്പെടുത്തി. 2024 ജനുവരി 17ന് പ്രശാന്തിനെ പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചെന്ന് ലെന കുറിച്ചു.

പാലക്കാട് നെന്മാറ തിരുവഴിയാട് വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും നാലുമക്കളിൽ രണ്ടാമനാണ് പ്രശാന്ത്. കുട്ടിക്കാലം കുവൈറ്റിലായിരുന്നു. കുടുംബം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ പല്ലാവൂർ ചിന്മയ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

2023 ജൂണിലാണ് പ്രശാന്ത് ഒടുവിൽ നാട്ടിൽ വന്നത്. നെന്മാറ അഗ്രഹാരത്തിലെ അനന്തകൃഷ്ണ അയ്യർ നഗറിലെ പ്രതിഭാ നിവാസിലാണ് മാതാപിതാക്കൾ. പ്രദീപ്, പ്രവീൺ, പ്രതിഭ എന്നിവരാണ് പ്രശാന്തിന്റെ സഹോദരങ്ങൾ. വ്യവസായിയായ ഷിറാജ് ജേക്കബാണ് പ്രതിഭയുടെ ഭർത്താവ്.

സന്തോഷം അഭിമാനം: മാതാപിതാക്കൾ

മകന്റെ അപൂർവ നേട്ടത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ബാലകൃഷ്ണനും പ്രമീളയും പറഞ്ഞു. നാട്ടുകാരും അയൽക്കാരുമൊക്കെ വീട്ടിലെത്തി. പക്ഷേ ഞങ്ങൾ അവിടെയില്ലല്ലോ. തിങ്കാഴ്ചയാണ് ബാലകൃഷ്ണൻ നായരും പ്രമീളയും മകളുടെ തൃശൂരിലെ വീട്ടിൽ നിന്ന് വി.എസ്.എസ്.​സിയിലെ ചടങ്ങിനായി തിരുവനന്തപുരത്തെത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത് മാനിക്കണമെന്ന് പറഞ്ഞ് ഇരുവരും കൂടുതൽ സംസാരിച്ചില്ല. ലെനയെ കുറിച്ചു ചോദിച്ചപ്പോൾ ലെന അവന്റെ (പ്രശാന്തിന്റെ) ഭാര്യയാണെന്ന് പ്രമീള മറുപടി നൽകി.

ലെനയുടെ ഇൻസ്റ്റഗ്രം പോസ്റ്റ്:

ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്ടൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികന്റെ വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. 2024 ജനുവരി 17ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRASHANTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.