കോട്ടയം: അനന്ത ലക്ഷ്മിക്ക് ആനന്ദത്തിന്റെ ദിനമായിരുന്നു. പഠിക്കുന്ന കോളേജിലെ വേദിയിൽ കേരളനടനത്തിന് ഒന്നാം സ്ഥാനം നേടിയതിന്റെ ത്രില്ല്. സി.എം.എസ് കോളേജിലെ ബി.എ. മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയും കോട്ടയം നട്ടാശേരി സ്വദേശിയുമാണ് അനന്തലക്ഷ്മി ആർ.കൃഷ്ണൻ.
അമ്മൂമ്മയുടെ ആഗ്രഹമാണ് അനന്തലക്ഷ്മിയെ നർത്തകിയാക്കിയത്. നാലാം വയസിൽ തിരുവാതിരയിൽ തുടക്കം. ആർ.എൽ.വി പ്രദീപ് കുമാർ ആദ്യഗുരുവായി. കുച്ചിപ്പുടിയും മോഹിനിയാട്ടാവും പഠിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിനായി കേരള നടനം പഠിപ്പിച്ചത് ആർ. എൽ. വി ശക്തിയാണ്. കഴിഞ്ഞ രണ്ട് കലോത്സവങ്ങളിലും കേരളനടനത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മാർഗ്ഗംകളി എന്നിവയിലും പങ്കെടുക്കുന്നുണ്ട്. റീൽസും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമായ അനന്തലക്ഷ്മിക്ക് സ്വന്തമായി നൃത്തവിദ്യാലയവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |