SignIn
Kerala Kaumudi Online
Saturday, 27 July 2024 12.43 PM IST

എറണാകുളം തൈക്കുടത്തെ സ്പായിൽ വരുന്നവരുടെ ഉദ്ദേശ്യം മനസിലായി, നടത്തിപ്പുകാരൻ പിടിയിൽ

spa

കൊച്ചി: കൊച്ചിയിൽ മസ്സാജ് പാർലർ കേന്ദ്രീകരിച്ച് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. രാസ ലഹരി മരുന്നായ 45 ഗ്രാം MDMAയുമായി തൈക്കുടം ഗ്രീൻ ടച് ഹെൽത് കെയർ സ്പാ നടത്തുന്ന നെട്ടൂർ സ്വദേശി ഷബീക് എന്നയാളെ അറസ്റ്റ് ചെയ്തു.

എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. സ്പായിൽ വരുന്നവരിൽ മയക്കുമരുന്ന് ഇടപാടുകാരുമുണ്ടെന്ന് എക്സൈസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്‌ക്വാഡ് ഷാഡോ അംഗങ്ങൾ ഇയാളെ നിരീക്ഷിച്ചു തുടങ്ങിയത്. മയക്കുമരുന്നിന് അടിമയായ പ്രതി ബാംഗളൂരിൽ നിന്നും മറ്റും മുന്തിയ ഇനം രാസ ലഹരികൾ എറണാകുളത്ത് എത്തിച്ചു വില്പന നടത്തി വരികെയായിരുന്നു. പിടിയിൽ ആകുന്ന സമയത്തും ഇയാൾ ലഹരിയിലായിരുന്നു. ക്രിസ്റ്റൽ രൂപത്തിലുള്ള MDMA ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഇരുപത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്.

റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹാരിസ്‌, പ്രിവന്റീവ് ഓഫീസർ ജെനിഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർ മനോജ്‌, ശ്രീകുമാർ, ബദർ അലി, മേഘ എന്നിവർ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KERALA EXCISE, KOCHI, MDMA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.