കൊച്ചി: ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷന് അർഹതക്കുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് കുറഞ്ഞ പെൻഷൻ മാത്രം കിട്ടുന്ന പ്രോ റേറ്റ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് ആൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സേവനകാലം മുഴുവൻ പൂർണ ശമ്പളത്തിന്റെ ആനുപാതിക വിഹിതം അടയ്ക്കുമ്പോഴാണ് വൻതുക നഷ്ടപ്പെടുന്ന പ്രോ റേറ്റ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് ഫോറം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ബേബി, കെ.എ. റഹ്മാൻ, അബ്ദുൾ റഷീദ്, എം.ബി. സുരേഷ്, പി.ജെ. തോമസ്, എൻ.വി. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |