വീട് വയ്ക്കുന്നത് തൊട്ട്, മുറികളിൽ സാധനങ്ങൾ വയ്ക്കുന്നതിൽ വരെ വാസ്തു നോക്കുന്നവരുണ്ട്. മയിൽപ്പീലിയെ ചുറ്റിപ്പറ്റിയും ചില വിശ്വാസങ്ങൾ ഉണ്ട്. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് മയിൽപ്പീലിയെന്നും 'ശനി' യിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവരുണ്ട്.
വീട്ടിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയെ അകറ്റുമെന്നും, പൂമുഖത്ത് മയിൽപ്പീലി വയ്ക്കുന്നത് ഐശ്വര്യമുണ്ടാക്കുമെന്നും കരുതപ്പെടുന്നു. വീടിന്റെ പ്രധാനവാതിലിൽ മയിൽപ്പീലിയുടെ ചിത്രം പതിപ്പിച്ചാൽ ദു:ശ്ശകുനം ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു.
അതുപോലെത്തന്നെ വാസ്തു ശാസ്ത്രപ്രകാരം പണം സൂക്ഷിക്കുന്ന അലമാരയ്ക്കരികിലായി മയിൽപ്പീലി വയ്ക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ദമ്പതികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ കിടപ്പുമുറിയിൽ മയിൽപ്പീലി വയ്ക്കുന്നത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |