കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗ്രീൻസ്റ്റാർ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് തുടങ്ങി. ആദ്യ മത്സരത്തിൽ ബി.എൻ ബ്രദേഴ്സ് ബദരിയ നഗറിനെ ടോസിൽ തോൽപിച്ച് അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ വിജയിച്ചു. നിശ്ചിത സമയത്തും ടൈബ്രേക്കറിലും സമനില പാലിച്ചതിനാലാണ് ടോസിട്ടത്. ടൂർണ്ണമെന്റ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. നാസർ തായൽ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ ആസാദ് മുഖ്യാതിഥി ആയി. യൂസഫ്, സി. കുഞ്ഞാമദ് ഹാജി, അരവിന്ദൻ മാണിക്കോത്ത്, കെ.ഇ.എ ബക്കർ, വി. കമ്മാരൻ, ദാമോദരൻ മഡിയൻ, ബഷീർ വെള്ളിക്കോത്ത്, സി.എച്ച് അബ്ദുല്ല, ബദറുദ്ദീൻ, എം.പി ജാഫർ, ഹക്കീം കുന്നിൽ, വൺഫോർ അബ്ദുൽ റഹിമാൻ, സി.കെ റഹ്മത്തുള്ള, സുരേഷ്, മാണിക്കോത്ത് അബൂബക്കർ, ഷംസുദ്ദീൻ പാലക്കി, ഖമറുദ്ദീൻ എന്നിവർ സംബന്ധിച്ചു. സന മാണിക്കോത്ത് സ്വാഗതവും എം.പി നൗഷാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |