SignIn
Kerala Kaumudi Online
Saturday, 27 July 2024 5.49 AM IST

അച്ചടിയോടൊപ്പം പച്ചക്കറി വിത്തും പദ്ധതി

അങ്കമാലി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അച്ചടിയോടൊപ്പം വിത്തും പദ്ധതിക്ക് തുടക്കമായി​. വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബിനു പോൾ നിർവഹിച്ചു. മേഖലാ പ്രസിഡന്റ്‌ കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജോബിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ ട്രഷറർ ടി.ആർ.ബാബു, സംസ്ഥാന കമ്മിറ്റി അംഗം ജോൺസൻ പടയിട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. ജി. വിജയകുമാർ, സൈമൺ പാലമറ്റം, സിജുമോൻ ജേക്കബ്, മാർട്ടിൻ മാത്യു, പി. ജെ. പോൾസൺ, കുഞ്ഞപ്പൻ, ഷോർജിൻ ജോർജ്, വർഗീസ് തരിയൻ, ഷൈജു കെ. പി, ബാബു വി. പി, ജോസ് കെ. ഐ., നിയാസ് എന്നിവർ സംസാരിച്ചു. അങ്കമാലി മേഖലയിലെ കെ.പി.എ. അംഗങ്ങളുടെ പ്രസുകളിൽ അച്ചടിക്കുന്നവർക്ക് സൗജന്യമായി വിവിധയിനം പച്ചക്കറി വിത്തുകൾ നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.