തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ടെക് പ്രവേശനത്തിൽ 13 ശതമാനം വർദ്ധനയുണ്ടായെന്ന് സാങ്കേതിക സർവകലാശാല ബോർഡ് ഓഫ് ഗവേണൻസ് യോഗം വിലയിരുത്തി. എം.ടെക് പ്രവേശനത്തിലും വർദ്ധനയുണ്ട്.
2015 മുതൽ ബി.ടെക് പാസായ മുഴുവൻ വിദ്യാത്ഥികൾക്കും പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം ലഭിച്ച ഗ്രേഡിനെ മാർക്കിലേക്ക് മാറ്റാനുള്ള ഫോർമുല യോഗം അംഗീകരിച്ചു. സർവകലാശാല ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് 7ന് മുഖ്യമന്ത്രി വിളപ്പിൽശാലയിൽ നിർവഹിക്കും. സർവകലാശാല ബിരുദദാനം മാർച്ച് 5ന് നടത്തും. ചാൻസലർ ആരിഫ് മുഹമ്മദ് ഖാനും പ്രൊ ചാൻസലർ മന്ത്രി ഡോ.ആർ.ബിന്ദുവും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |