തിാരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസിന് കാശ്മീരിലെ ഫോട്ടോ ജേർണലിസ്റ്റ് സന ഇർഷാദ് മട്ടു അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം മാർച്ച് 2ന് വൈകിട്ട് 5ന് കാക്കനാട് മീഡിയ അക്കാഡമി കാമ്പസിൽ നടക്കുന്ന കേരള മീഡിയ കോൺക്ലേവിൽ നൽകുമെന്ന് ചെയർമാൻ ആർ.എസ്. ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് 19ലെ കാശ്മീരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ഡോക്യുമെന്റേഷൻ നടത്തിയതിനാണ് പുലിറ്റ്സർ തേടിയെത്തിയത്. അഫ്ഗാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിക്ക് ഒപ്പമാണ് സന പുലിറ്റ്സർ പങ്കിട്ടത്. ഇവർക്ക് സമ്മാനച്ചടങ്ങിൽ പങ്കെടുക്കുന്നതിന് കേന്ദ്രസർക്കാർ വിസ നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |