കോന്നി: കലഞ്ഞൂർ, പൂമരുതികുഴിയിൽ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ പശുവിന് പരിക്കേറ്റു. പ്രദേശത്ത് മേയാൻ വിട്ട പശുവിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പക്ഷേ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ മുമ്പ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നടുവത്തുമൂഴി റേഞ്ചിലെ പാടം സ്റ്റേഷൻ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |