SignIn
Kerala Kaumudi Online
Saturday, 27 July 2024 5.46 AM IST

കൊച്ചിയിൽ കഞ്ചാവ് വേട്ട: അന്യസംസ്ഥാനക്കാരായ മൂന്നുപേർ പിടിയിൽ

nirmal

കൊച്ചി: നഗരത്തിൽ കഞ്ചാവ് വില്പന നടത്തിവന്ന അന്യസംസ്ഥാനക്കാരായ മൂവർ സംഘത്തെ സിറ്റി പൊലീസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമ്മൽ മാലിക് (28), ഭക്തി നായക് (28), അഷീഷ് നായക് (35) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ചെറുപൊതികളിലായി സൂക്ഷിച്ചിരുന്ന 12 കിലോയോളം കഞ്ചാവും പിടിച്ചെടുത്തു.

bakthi

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യംസുന്ദറിനുലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ സിറ്റി യോദ്ധാവ് സ്‌ക്വാഡും സെൻട്രൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കളത്തിപ്പറമ്പ് ക്രോസ്റോഡിലെ നവനീത് ലോഡ്ജിൽനിന്ന് പ്രതികളെ പിടികൂടിയത്. കഞ്ചാവ് എത്തിച്ചു നൽകിയവരെക്കുറിച്ചും കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ashis

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.