ലക്നൗ : ഉത്തർപ്രദേശിൽ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പർ വാട്സ്ആപ്പിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യപേപ്പർ ചോർന്നതിനെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപ് യു പി പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിരുന്നു. ഇതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഫെബ്രുവരി 17,18 തീയതികളിൽ നടന്ന പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. അരലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിലയ്ക്ക് ചോദ്യപേപ്പർ ലഭ്യമായിരുന്നുവെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |