SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.28 PM IST

34 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

fsderf

ആലപ്പുഴ : വില്പനക്കായി സൂക്ഷിച്ചിരുന്ന മുപ്പത്തിനാല് ലിറ്റർ മദ്യവുമായി യുവാവ് പിടിയിലായി. കൊറ്റംകുളങ്ങര വാർഡ് കൊട്ടക്കാട്ട് വെളി വീട്ടിൽ സുധീഷ് കുമാറിനെയാണ് ആലപ്പുഴ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിലും സംഘവും പിടികൂടിയത്. നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയിലെ വിവിധ ബീവറേജസ് ഔട്ട് ലെറ്റുകളിൽ നിന്ന് വാങ്ങിയ മദ്യം ഡ്രൈ ഡേയിൽ വിൽക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, പ്രതീഷ് പി.നായർ, ടി.എ..അനിൽകുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ബി.എം.ബിയാസ്, അസി.ഇൻസ്പെക്ടർമാരായ ജി. ജയകുമാർ, കെ.ഐ. ആന്റണി, വനിത സിവിൽ എക്സൈസ് ഓഫീസർ എം. അനിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.