SignIn
Kerala Kaumudi Online
Monday, 05 October 2026 12.00 PM IST

സിപിഎം ലോക്കൽ കമ്മിറ്റിയംഗം സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി, പരാതിയുമായി യുവതി

READ ENGLISH VERSION
cpm

കൊല്ലം: സോഷ്യൽമീഡിയയിലൂടെ യുവതിക്കും കുടുംബത്തിനുമെതിരെ അസഭ്യവർഷം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പരാതി. ശാസ്താംകോട്ടയിലെ ബ്രാഞ്ച് കമ്മിറ്റിയംഗവും ക്ഷീരസംഘം സെക്രട്ടറിയുമായയുവതിയാണ് സംഭവത്തിൽ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്.

സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റിയംഗത്തിന്റെ ഭാര്യയായ പരാതിക്കാരി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥികൾക്ക് പിന്തുണ അറിയിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു. അതിന് കമന്റായിട്ടാണ് ലോക്കൽ കമ്മിറ്റിയംഗം യുവതിയെയും ഭർത്താവിനെയും അറപ്പുളവാക്കുന്ന തരത്തിൽ സോഷ്യൽമീഡിയയിലൂടെ രാത്രി അസഭ്യം പറഞ്ഞത്.

ശൂരനാട് വടക്ക് പഞ്ചായത്തിലെ സിപിഎമ്മിൽ കുറച്ചുനാളായി വീഭാഗീയത നിലനിൽക്കുന്നുണ്ട്.കഴിഞ്ഞ കുറേ കാലങ്ങളായി സിപിഎം ഭരണത്തിലായിരുന്ന ക്ഷീര സഹകരണ സംഘത്തിന്റെ ഭരണം കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. ശൂരനാട് ഗവ. എച്ച്എസ്എസ് പിടിഎയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം നേതാവിനെ ഉൾപ്പെടുത്തിയതും വിവാദത്തിന് വഴിവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സോഷ്യൽമീഡിയയിൽ അസഭ്യവർഷം ഉണ്ടായത്.

തന്നെയും കുടുംബത്തെും അപമാനിക്കുന്ന തരത്തിൽ സോഷ്യൽമീഡിയയിലൂടെ അസഭ്യം പറഞ്ഞതിൽ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ നിയമനടപടിയും പാർട്ടി നടപടിയും ഉറപ്പാക്കണമെന്ന് യുവതി പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, COMPLAINT, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY