കൊച്ചി: ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി 5, 6, തീയതികളിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തുന്ന രാപ്പകൽ സമരത്തിന്റെ പ്രചാരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥ എറണാകുളം വഞ്ചിസ്ക്വയറിൽ സമാപിച്ചു.
സമാപന സമ്മേളനം മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാൾസ് ഡയസ്, ടി.എ. അഹമ്മദ് കബീർ, പി.പി. രാജൻ, പ്രശോഭ് ഞാവേലി, കെ. കെ. തമ്പി, എം.എം. അഷറഫ്, ബിഷപ്പ് കൗൺസിൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, അഡ്വ.ഷെറി ജെ. തോമസ്, എൻ.കെ. അലി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |