ആലപ്പുഴ: വില്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 40കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
മുല്ലാത്ത് വളപ്പ് വാർഡിൽ മുല്ലാത്ത് വളപ്പിൽ വീട്ടിൽ ഷിബുവാണ് (42) പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഇ.കെ.അനിൽ, ജി.ജയകുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഡി.മായാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.അനിത, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മുസ്തഫ, ടി.അനിൽകുമാർ, കെ.എസ്.ഷഫീക്ക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |