SignIn
Kerala Kaumudi Online
Saturday, 27 July 2024 9.41 AM IST

 ശ്രീശങ്കരോദയ മഹാദേവ ക്ഷേത്രത്തിൽ  ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

പത്തനംതിട്ട: അയിരൂർ - പുത്തേഴം ശ്രീശങ്കരോദയ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി 8നും 8.30നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ശിവഗിരിമഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥ സ്വാമികളുടെയും മേൽശാന്തി തരുൺ തിരുമേനി പൂജവെളിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് കൊടിയേറ്റു സദ്യയും ഗാനമേളയും നടന്നു. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.15ന് നിർമ്മാല്യ ദർശനം, 5.20ന് അഭിഷേകം മലർ നിവേദ്യം, 5.30ന് ഗണപതിഹോമം, 6.15ന് ഗുരുപൂജ, 6.30ന് ഉഷ:പൂജ, 8ന് വിശേഷാൽ പൂജ, 8.30ന് ധാര, 8.45ന് പൊങ്കാല, 9ന് നവകാഭീഷേകം, 11ന് പൊങ്കാല നിവേദ്യ സമർപ്പണം, അന്നദാനം, ഉച്ചക്ക് 2ന് ശിവപുരാണ പാരായണം, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് ദീപാരാധന, പുഷ്പാഭീഷേകം, രാത്രി 8ന് അത്താഴപൂജ, 8.10ന് തിരുവാതിര കൈകൊട്ടിക്കളി, 8.30ന് ചാക്യാർകൂത്ത് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ നാളെ രാവിലെ 10ന് ഇളനീർഘോഷയാത്ര, രാത്രി 7ന് കാവിൽ നൂറും പാലും, 9ന് നാടകം എന്നിവ നടക്കും. ഉത്സവത്തിന്റെ നാലാം ദിനമായ 4ന് രാത്രി 7ന് ഗണപതിക്ക് പുഷ്പാഭീഷേകം, 8.10ന് ഓട്ടൻതുള്ളൽ, 9.30ന് നൃത്തനാടകം. 5ന് രാത്രി 8ന് മെഗാഷോ, 6ന് രാത്രി 7ന് ഭഗവതിസേവ, 8.10ന് തിരുവാതിര, 8.30ന് നാമസങ്കീർത്തനം. 7ന് രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ, 9.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. മഹാശിവരാത്രി ദിനമായ 8ന് രാത്രി 7.30ന് തിരുവാതിര, 8.10ന് ഭജന അർച്ചന, 9ന് ആറാട്ട് എഴുന്നള്ളത്ത്, 11.30ന് ആറാട്ട്, 11.45ന് ശിവരാത്രി പൂജ, കൊടിയിറക്ക്, മഹാനിവേദ്യം, വലിയകാണിക്ക. 12ന് ശിവസ്തുതി നൃത്തം, 12.30ന് ഫിലിംഷോ എന്നിവ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.