ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗിൽ മൂന്നാം സീസണിൽ ഡൽഹി തൂഫാൻസിന് മൂന്നാം ജയം. ഇന്നലെ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ ബ്ലിറ്റ്സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപിച്ചു. സ്കോർ: 15-9, 15-13, 12-15, 19-17. സന്തോഷാണ് കളിയിലെ താരം. മൂന്നാം വിജയത്തോടെ ഡൽഹി സൂപ്പർ 5 പ്രതീക്ഷകൾ സജീവമാക്കി. തോറ്റെങ്കിലും ചെന്നൈ നാലാം സ്ഥാനത്ത് തുടർന്നു. ലീഗിൽ ഇന്ന് വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക് ഹോക്സിനെ നേരിടും. നാലിൽ മൂന്നും ജയിച്ച് 6 പോയിന്റുള്ള ഹീറോസ് നിലവിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം ഒരു ജയം മാത്രമുള്ള ബ്ലാക് ഹോക്സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
ലൈവ്
സോണി സ്പോർട്സ് നെറ്റ്വർക്കിലും സോണി ലിവിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |