SignIn
Kerala Kaumudi Online
Saturday, 27 July 2024 1.27 PM IST

'ഒരു വർഷം ഒരു ലക്ഷം സംരംഭം": ലക്ഷ്യം നേടി ജില്ലാ വ്യവസായ കേന്ദ്രം

in

ജില്ലയിൽ 9003 സംരംഭങ്ങൾ ആരംഭിച്ചു

പാലക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ- സഹകരണ- കൃഷി- ഫിഷറീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ലക്ഷ്യം നേടി ജില്ലാ വ്യവസായ കേന്ദ്രം. ജില്ലയിൽ 2023-24 സാമ്പത്തിക വർഷം 9003 സംരംഭങ്ങളാണ് ആരംഭിച്ചത്. 9000 സംരംഭങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ വർഷം ആരംഭിച്ച സംരംഭങ്ങൾ നിലനിറുത്താനും വ്യവസായ വകുപ്പ് ശ്രദ്ധ ചെലുത്തുകയുണ്ടായി. 19,701 തൊഴിലവസരങ്ങളും 583.04 കോടിയുടെ നിക്ഷേപവും ഇതുവരെയുണ്ടായി. ചിറ്റൂർ താലൂക്കിൽ 1859 സംരംഭങ്ങളും 3597 തൊഴിലവസരങ്ങളും 83.58 കോടിയുടെ നിക്ഷേപവും ആലത്തൂരിൽ 1331 സംരംഭങ്ങളും 3231 തൊഴിലവസരങ്ങളും 129.06 കോടിയുടെ നിക്ഷേപവും മണ്ണാർക്കാട്ട് 1121 സംരംഭങ്ങളും 2141 തൊഴിലവസരങ്ങളും 59.07 കോടിയുടെ നിക്ഷേപവും ഒറ്റപ്പാലത്ത് 3006 സംരംഭങ്ങളും 6391 തൊഴിലവസരങ്ങളും 172.38 കോടിയുടെ നിക്ഷേപവും പാലക്കാട്ട് 1686 സംരംഭങ്ങളും 4341 തൊഴിലവസരങ്ങളും 138.95 നിക്ഷേപവും മാർച്ച് രണ്ടുവരെ ഉണ്ടായിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ വർഷം ആരംഭിച്ച 12,557 സംരംഭങ്ങളിലും പഞ്ചായത്ത്- നഗരസഭാ തലത്തിൽ നിയമിച്ചിട്ടുള്ള 103 എന്റർപ്രൈസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവുകൾ നേരിട്ടെത്തി സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കുകയും അവർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായി ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതബോധവത്ക്കരണ പരിപാടികളും ലോൺസബ്സിഡി മേളകളും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.