ചെറുതോണി: എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന് കോതമംഗലം നഗരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം ആദ്യമായി കോതമംഗലം നഗരത്തിലെത്തിയത്. തുടർന്ന് ആന്റണി ജോൺ എം.എൽ.എ, സി. പി. എം. സംസ്ഥാന സമിതി അംഗം എസ്. സതീഷ്, സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, സി. പി. ഐ. സംസ്ഥാന സമിതിയംഗം ഇ.കെ. ശിവൻ, സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, ജനതാദൾ (എസ് )ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോൺഗ്രസ് (എം.) നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ,
എന്നിവരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നഗരത്തിലെ ബസ്, ആട്ടോ ടാക്സി, ചുമട്ട് തൊഴിലാളികളടക്കം നിരവധി പേർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |