കൊച്ചി: ജില്ലയിൽ അഞ്ച് വയസിൽ താഴെ പ്രായമുള്ള 2,03,601 കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ വാക്സിൻ നൽകി. ഇതിനായി 1915 ബൂത്തുകളാണ് സജ്ജീകരിച്ചത്. ജില്ലാതല ഉദ്ഘാടനം മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് മുഖ്യാതിഥിയായി. ഡി.എം.ഒ ഡോ. കെ. സക്കീന, ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി, സംസ്ഥാന ഒബ്സർവർമാരായ ഡോ. ബിനോയ് എസ്. ബാബു, മെഡിക്കൽ ഓഫീസർ ഡോ. പി. രേണുക തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |