SignIn
Kerala Kaumudi Online
Saturday, 27 July 2024 5.19 AM IST

അജ്ഞാത സംഘം വീട് മാറി ആക്രമിച്ചു

1

വിഴിഞ്ഞം: അജ്ഞാത സംഘം വീടുമാറി ആക്രമണം നടത്തിയെന്ന് പരാതി. കോട്ടുകാൽ പുന്നക്കുളം ചീനിവിളയിൽ ഷിജിമോന്റെ വീടിന് നേരെ ഇന്നലെ പുലർച്ചെ 1.20ഓടെയാണ് ആക്രമണം നടത്തിയത്.

വീടിന്റെ ജനാല ഗ്ലാസുകളും കൈവരിയിലെ മാർബിളും തകർത്തു. സമീപത്തെ ക്ഷേത്ര ഉത്സവ സമയത്തുണ്ടായ തർക്കത്തിനെ തുടർന്നുള്ള വൈരാഗ്യമാണ് കാരണമെന്നും ആക്രമണത്തിനെത്തിയ സംഘം വീട് മാറിയാണ് ആക്രമണം നടത്തിയതെന്നും വിഴിഞ്ഞം പൊലീസിൽ നൽകിയ പരാതിയിൽ വീട്ടുടമ പറയുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും സംഘം അസഭ്യം വിളിച്ചു,​ വീട്ടിൽ കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. കേസെത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.