തൃശൂർ: സുരേഷ് ഗോപി ലൂർദ്ദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് വ്യക്തമാക്കണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ആവശ്യപ്പെട്ടു. ലൂർദ്ദ് ഇടവക പ്രതിനിധി യോഗത്തിലാണ് ആവശ്യമുയർത്തിയത്. ചെമ്പിൽ സ്വർണം പൂശി നൽകിയ കിരീടമാണ് നൽകിയതെന്ന ആക്ഷേപത്തിനു പിന്നാലെയാണ് കൗൺസിലറുടെ ആവശ്യം.
ലൂർദ്ദ് മാതാവിനു വിശ്വാസികളിൽ നിന്നു പലതരം സമ്മാനങ്ങൾ ലഭിക്കാറുണ്ടെന്നും അളന്നു തൂക്കുകയല്ല, ആവശ്യാനുസരണം വികാരിയും കൈക്കാരന്മാരും ചേർന്ന് കണക്കു നോക്കുകയും തൂക്കം എഴുതിവയ്ക്കുകയുമാണു പതിവെന്നും വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മറുപടി നൽകിയതായി ലീല വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |