SignIn
Kerala Kaumudi Online
Tuesday, 10 September 2024 7.19 AM IST

ഹമീദ്  അൻസാരിക്കെതിരായ പരാമർശം; മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്

Increase Font Size Decrease Font Size Print Page
modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്. രാജ്യസഭയുടെ മുൻ അദ്ധ്യക്ഷൻ ഹമീദ് അൻസാരിയെ അവഹേളിച്ചതിനാണ് നോട്ടീസ്. 2014ൽ അധികാരത്തിലെത്തിയപ്പോൾ രാജ്യസഭ അദ്ധ്യക്ഷന് പ്രതിപക്ഷത്തോടായിരുന്നു ചായ്‌വ് എന്ന് മോദി പറഞ്ഞിരുന്നു. ജൂലായ് രണ്ടിന് ലോക്‌സഭയിലെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴായിരുന്നു പരാമർശം.

എഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ജയ്റാം രമേശാണ് മോദിക്കെതിരെ അവകാശലംഘന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർക്ക് കത്ത് നൽകിയത്. ഹമീദ് അൻസാരിയുടെ അഭാവത്തിൽ നടത്തിയ പരാമർശം അദ്ദേഹത്തെയും രാജ്യസഭയെയും അവഹേളിക്കുന്നതാണെന്നാണ് ജയ്റാം രമേശ് കത്തിൽ ആരോപിച്ചത്. അദ്ധ്യക്ഷനെതിരായ ആരോപണം സഭ ചട്ടങ്ങളുടെ ലംഘനമാണെന്നും മോദിക്കെതിരെ നടപടി വേണമെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.