SignIn
Kerala Kaumudi Online
Saturday, 27 July 2024 10.08 AM IST

35 കിലോമീറ്ററിനിടെ 4 പാർലമെന്റ് മണ്ഡലം

kochi

കൊച്ചി: വിശാലമായ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് കേരളത്തിലെ ഒരോ ലോക്സഭാമണ്ഡലവും. എന്നിട്ടും 35 കിലോമീറ്റർ യാത്രയ്ക്കിടെ 4 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകാവുന്നൊരു സ്ഥലം എറണാകുളം ജില്ലയിലുണ്ട്. വൈറ്റില ഹബ്ബിൽ നിന്ന് തൃപ്പൂണിത്തുറ, തിരുവാങ്കുളം, കോലഞ്ചേരി വഴി മൂവാറ്റുപുഴ വരെയുള്ള യാത്രയിലാണ് എറണാകുളം, കോട്ടയം, ചാലക്കുടി, ഇടുക്കി എന്നീ നാല് ലോക്സഭാ മണ്ഡലങ്ങളുള്ളത്.

വൈറ്റില ഹബ്ബ് മുതൽ തൃപ്പൂണിത്തുറ വരെ എറണാകുളം മണ്ഡലമാണ്. അതുകഴിഞ്ഞാൽ പിറവം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവാങ്കുളത്ത് എത്തുപ്പോൾ കോട്ടയം ലോക്സഭാ നിയോജകമണ്ഡലമാകും. അവിടെ നിന്ന് കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ കോലഞ്ചേരിയിൽ എത്തിയാൽ ചാലക്കുടിയുടെ ഭാഗമായി. തുടർന്ന് ഇടുക്കി ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴയിൽ എത്തും.

എറണാകുളം റവന്യൂ ജില്ലയിൽ 4 പൂർണമായുമുള്ളത് എറണാകുളം മണ്ഡലം മാത്രമാണ്. മറ്റുള്ള മൂന്നിന്റെ ഭാഗങ്ങൾ ജില്ലയിൽ കയറി വരും. കൂടുതലും ചാലക്കുടിയുടേതാണ്. കുറവ് കോട്ടയത്തിന്റെയും. ഏറ്റവും കുറഞ്ഞ ദൂരത്തിൽ 4 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഏക റോഡാണ് വൈറ്റില- തൃപ്പൂണിത്തുറ- തിരുവാങ്കുളം- കോലഞ്ചേരി- മൂവാറ്റുപുഴ റൂട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.