SignIn
Kerala Kaumudi Online
Saturday, 27 July 2024 5.51 AM IST

അഗസ്ത്യവനം ബയോളജിക്കൽ പാർക്കിൽ ഇക്കോ ഡെവലപ്മെന്റ് പദ്ധതികൾ

d

തിരുവനന്തപുരം: കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ വനാശ്രിത സമൂഹ കുടുംബാംഗങ്ങൾക്ക് ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതി പ്രകാരവും സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചും വിവിധ സഹായപദ്ധതികൾ വനം വകുപ്പ് നടപ്പാക്കി.

കുറ്റിച്ചൽ പഞ്ചായത്തിലെ 75 കുടുംബാംഗങ്ങൾക്ക് തെർമൽ റൈസ് കുക്കർ, പാങ്കാവ് സാമൂഹിക പഠന കേന്ദ്രത്തിന് കസേരകൾ,സൗണ്ട് സിസ്റ്റം, മലവിള അങ്കണവാടിക്ക് കളിക്കോപ്പുകൾ, രണ്ട് പാങ്കാവ് നിവാസികൾക്ക് ശുചിമുറി എന്നിവയാണ് വനംവകുപ്പ് നൽകിയത്.

പദ്ധതിയുടെ വിതരണോദ്‌ഘാടനം എ.ബി.പി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ശ്യാം മോഹൻലാൽ നിർവഹിച്ചു.
തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ ഐ. എസ്. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എ.ബി.പി ഡെപ്യൂട്ടി വാർഡൻ എസ്.ശ്രീജു, പേപ്പാറ അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ സലിൻ ജോസ്, എ.ബി.പി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു എസ്.വി.നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സിനു കുമാർ കെ.സി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.