SignIn
Kerala Kaumudi Online
Saturday, 27 July 2024 2.18 PM IST

ഇന്ത്യക്കാരനാണോ ഭാഗ്യം ഉറപ്പാണ്; കോടികളുടെ ബമ്പർ വീണ്ടും തേടിയെത്തിയത് പ്രവാസിയെ, അമ്പരപ്പ് മാറുന്നില്ല

indian-expat-

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരനെ തേടി വീണ്ടും സൗഭാഗ്യം. അബുദാബിയിൽ താമസമാക്കിയ ഇന്ത്യക്കാരൻ സുനിൽ നയ്യാറിനാണ് ആറരക്കോടിയോളം രൂപയുടെ സമ്മാനം ലഭിച്ചിരിക്കുന്നത്. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് ഭാഗ്യം സുനിലിനെ തേടിയെത്തിയത്.

ഫ്രാൻസിലെ അഞ്ചാം നമ്പർ ടെന്നീസ് താരവും ടൂർണമെന്റിലെ ചാമ്പ്യനുമായ യുഗോ ഹമ്പർട്ടാണ് വിജയിക്കുള്ള ടിക്കറ്റ് നറുക്കെടുത്തത്. 452ാം സീരിസിലെ 0971 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 39കാരനായ സുനിൽ യുഎഇയിൽ എത്തിയിട്ട് കുറച്ച് വർഷങ്ങളായി. ഫെബ്രുവരി 21ന് ആണ് സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. ഒരു ഇൻഷൂറൻസ് കമ്പനിയിൽ സീനിയർ കൺസൽട്ടന്റായി ജോലി ചെയ്യുന്ന സുനിൽ ഒരു കുട്ടിയുടെ പിതാവാണ്.

താൻ ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തന്നെ തേടി ഭാഗ്യം എത്തിയതെന്ന് സുനിൽ പ്രതികരിച്ചു. 'ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി. കഴിഞ്ഞ കുറച്ച് കാലമായി ഞാൻ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. തനിക്ക് സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അവസാനം അത് സംഭവിച്ചു'- സുനിൽ പറഞ്ഞു.

സമ്മാനമായി ലഭിച്ച പണം മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മകൻ ഇപ്പോൾ യുകെയിൽ എയറോസ്‌പേസ് കോഴ്സ് പഠിക്കുകയാണ്. ഉടൻ തന്നെ ഞാൻ വിരമിക്കലിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി സ്വദേശിയായ സുനിൽ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 225ആമത്തെ ഇന്ത്യക്കാരനാണ്. 1999 മുതലാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചത്. അന്ന് മുതൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കുന്നത് ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതൽ സമ്മാനം നേടുന്നതും ഇന്ത്യക്കാർക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GULF NEWS, NRI, LOTTERY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.