പെരുമ്പാവൂർ: പെരുമ്പാവൂർ സെന്റ് ജോർജ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഔസേപ്പിതാവിന്റെ ഊട്ടുതിരുനാളിന്റെയും പെരുമ്പാവൂർ ആത്മാഭിഷേക കൺവെൻഷന്റെയും പന്തൽ കാൽനാട്ടുകർമ്മം
ഫാ. ജോർജ് പുത്തൻപറമ്പിൽ നിർവഹിച്ചു. ആത്മാഭിഷേക കൺവെൻഷൻ 13 മുതൽ 16വരെ വൈകിട്ട് 5ന് ആരംഭിക്കും. രാത്രി 9ന് സമാപിക്കും. 19നാണ് ഊട്ടുതിരുനാൾ.
വാർഡ് കൗൺസിലർ പി.എസ്. അഭിലാഷ്, ഇടവക സമിതി സെക്രട്ടറി ലിജോ സെബാസ്റ്റ്യൻ, ജനറൽ കൺവീനർ ജെഫർ റോഡ്രിഗ്സ്, സിസ്റ്റർ ആലീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |