പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ആയത്തുപടി 57 -ാം നമ്പർ അങ്കണവാടി മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി മന്ദിരം നിർമ്മിക്കുന്നത്. ബെന്നി ബഹനാൻ എം.പി നിർമ്മാണോദ്ഘാടനം നിർവഹിച്ചു. മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, ഫാ. ജോയ് കണ്ണമ്പുഴ, ജനപ്രതിനിധികളായ എം.ഒ. ജോസ്, മോളി തോമസ്, പി.എസ്. നിത എം.വി. സാജു , വനിത- ശിശു വികസന ഓഫീസർ കെ.എസ്. ബീന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |