ആലപ്പുഴ: തിരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ ഹരിപ്പാട് മണ്ഡലത്തിലായിരുന്നു ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ പര്യടനം. തുറന്ന ജീപ്പിൽ കരുവാറ്റ വഴിയമ്പലത്തു നിന്നും ആരംഭിച്ച റോഡ് ഷോ നാരകത്തറ, മണ്ണാറശാല,ഹരിപ്പാട്, നങ്ങ്യാർകുളങ്ങര, കാർത്തികപ്പള്ളി, മുതുകുളം, കനകകുന്ന്, പെരുമ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപുഴ വഴി പല്ലനയിൽ സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.സത്യപാലൻ, ടി.കെ.ദേവകുമാർ, ശ്രീകുമാർഉണ്ണിത്താൻ, എൻ.സജീവൻ, സി.പ്രസാദ്, വി.കെ.സഹദേവൻ, കെ.കാർത്തികേയൻ, പി.ബി.സുഗതൻ, എ.ശോഭ, ഗോപിനാഥൻ നായർ, ഷറഫുദ്ധീൻ, അനുരാജ്, രാജൻ, എന്നിവർ നേതൃത്വം നൽകി.
മാവേലിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുണകുമാർ ഇന്നലെ കൊല്ലം ജില്ലയുടെ ഭാഗമായി കുന്നത്തൂർ പ്രദേശത്താണ് പര്യടനം നടത്തിയത്. മുൻ പി.എസ്.സി ചെയർമാനും മുതിർന്ന സി.പി.എം നേതാവുമായ എം.ഗംഗാധര കുറുപ്പിനെ വീട്ടിലെത്തി സന്ദർശിച്ചുകൊണ്ടാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാർത്ഥിക്ക് വോട്ട് തേടി എൽ.ഡി.വൈ.എഫ് പ്രവർത്തകർ ലഘുലേഖ വിതരണം ആരംഭിച്ചു. ഇന്ന് കുട്ടനാട്ടിലാണ് അരുൺകുമാറിന്റെ പ്രചരണം. രാവിലെ 8ന് വീയപുരം വെള്ളംകുളങ്ങരയിൽ നിന്നാരംഭിച്ച് വൈകിട്ട് 5.15ന് കൊച്ചമ്മനത്ത് പര്യടനം പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |