SignIn
Kerala Kaumudi Online
Saturday, 27 April 2024 6.44 PM IST

മേക്ക് മൈ ട്രിപ്പ് ഉൾപ്പെടെ 18 ആപ്പുകൾക്ക് പൂട്ടിട്ട് ആർ ടി ഒ,​ പ്രവർത്തനം നിയമവിരുദ്ധമെന്ന് വിശദീകരണം

d

പൂനെ : മേക്ക് മൈ ട്രിപ്പും റെഡ് ബസും ഉൾപ്പെടെ 18 കമ്പനികൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച് പൂനെ ആർ,ടി.ഒ. ഈ കമ്പനികളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഇവരുടെ വെബ്സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടണമെന്നും ആർ.ടി.ഒ ആവശ്യപ്പെട്ടു.

MakeMyTrip, Goibibo, RedBus, Gozo Cab, Savari, InDrive, Rapido, Car Bazar, Taxi Bazar, Bla Bla Car, Cab-E, One Way Cab, Quick Ryde, S Ride, GaddiBooking by Kuldew, Taxi Wars, RouteMatic, Owner Taxi എന്നിവയ്ക്കാണ് പ്രവർത്താനനുമതി നിഷേധിച്ചത്. മോട്ടോർ വാഹന നിയമം 1988ലെ സെക്ഷൻ 93(1)​ പ്രകാരം ഇത്തരത്തിലുള്ള കമ്പനികൾ പ്രവർത്തനാനുമതി വാങ്ങണം,​ എന്നാൽ അവർ ലൈസൻസിനായി അപേക്ഷിച്ചിട്ടില്ലാത്തതിനാൽ കമ്പനികളുടെ വെബ്‌സൈറ്റ് അടച്ചുപൂട്ടാൻ സൈബർ സെല്ലിന്റെ സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ നടപടിയെടുക്കണമെന്ന് ആർ.ടി.ഒ ആവശ്യപ്പെട്ടു.

പൂനെയിലെ തൊഴിലാളി യൂണിയനുകളുടെ തുടർച്ചയായ അപേക്ഷകളെ തുടർന്നാണ് കമ്പനികളുടെ വെബ്സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടാൻ ആർ.ടി.ഒ നിർദ്ദേശിച്ചത്. നിയമപരമായ ലൈസൻസുകൾ നേടാതെയാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നത്. അതേസമയം ഓല,​ ഊബർ എന്നിവയ്ക്ക് നിരോധനമില്ലെന്നും പൂനെ ആർ.ടി.ഒ ഇൻചാർജ് സഞ്ജീവ് അറിയിച്ചു. ഇവർ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെന്നും റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAKE MY TRIP, OLA, UBER, PUNE RTO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.