SignIn
Kerala Kaumudi Online
Saturday, 27 April 2024 4.06 PM IST

ഇന്ന് കോൺഗ്രസായിരുന്നവർ നാളെയും കോൺഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും,​ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

d

തിരുവനന്തപുരം: ഇന്ന് കോൺഗ്രസായിരുന്നവർ നാളെയും കോൺഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നാണംകെട്ട പാർട്ടി വേറെയുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനനത്തിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ രംഗത്തെത്തിയത്.

കോൺഗ്രസിനെ വിജയിപ്പിച്ചാൽ കോൺഗ്രസായി നിൽക്കുമോ,​ ബി.ജെ.പിയായി മാറില്ലേ എന്ന് പിണറായി ചോദിച്ചു. വേണമെങ്കിൽ ബി.ജെ.പിയാകും എന്ന് പറഞ്ഞത് കെ.സുധഝാകരനാണ്. രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബി.ജെ.പിയിലേക്ക് പോയി. ഇനി എത്ര പേർ പോകാനുണ്ടെന്നും പിണറായി വിജയൻ പരിഹസിച്ചു. എത്ര പേർ വിലപേശൽ നടത്തുന്നുണ്ടാകും. ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കും. ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്റിൽ എൽ.ഡ‌ി.എഫ് വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

എത്രയോ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ കോൺഗ്രസ് അത് ബി.ജെ.പിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ എന്നും പിണറായി ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYI VIJAYAN, PINARAYI VIJAYAN, CONGRESS, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.