കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ച നിലയിൽ. ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. മനഃപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്.
ഇന്നലെ പ്രദേശത്ത് ഒരു മുസ്ലീംലീഗ് നേതാവിന്റെ കടയും തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാൾക്ക് ഡിവൈഎസ്പിയുടെ വാഹനം കത്തിയ സംഭവത്തിലും ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തുവരികയാണ്. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |