SignIn
Kerala Kaumudi Online
Sunday, 01 September 2024 9.41 AM IST

വാട്സണെ വരുത്താൻ പാക് ടീം

Increase Font Size Decrease Font Size Print Page
watson

ഇസ്ളാമാബാദ്: നിലവിൽ പരിശീലകനില്ലാത്ത പാക് ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷേൻ വാട്സണെ കൊണ്ടുവരാൻ പി.സി.ബി. വാട്സൺ ഇപ്പോൾ പാക് ആഭ്യന്തര ക്രിക്കറ്റ് ലീഗായ പി.എസ്.എല്ലിലെ ടീം ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ പരിശീലകനാണ്. വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്ടൻ ഡാരൻ സമിയെയും പി.സി.ബി പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഏപ്രിലിൽ ന്യൂസിലാൻഡുമായി നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ പരിശീലകനെ നിയമിക്കാനാണ് പി.സി.ബി.യുടെ ശ്രമം. സിഡ്‌നിയിൽ കുടുംബത്തോടൊപ്പം കഴിയുന്ന വാട്‌സൺ ഈ വർഷമാണ് പി.എസ്.എൽ. ടീമിന്റെ പരിശീലക ചുമതല ഏറ്റത്. മേജർ ലീഗ് ക്രിക്കറ്റിൽ സാൻ ഫ്രാൻസിസ്‌കോ യൂണികോൺസിന്റെ കൂടി പരിശീലകനായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഐ.സി.സി.യുടെയും ഐ.പി.എല്ലിന്റെയും കമന്ററി പാനലിലുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, WATSON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.