പെരുമ്പാവൂർ: അസാം സ്വദേശി ഇത്താഹിജുൽ ഹഖിനെ (20) കഞ്ചാവും ഹെറോയിനുമായി എക്സൈസ് അറസ്റ്റുചെയ്തു. അന്യസംസ്ഥാനതൊഴിലാളികൾക്കിടയിൽ "ചോട്ടാഭായ്" എന്നാണ് ഇയാൾ അറിയപ്പെടുന്നത്. അസാമിൽനിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവെത്തിച്ച് അന്യസംസ്ഥാനതൊഴിലാളികൾക്കിടയിൽ 8ഗ്രാമിന്റെ പാക്കറ്റാക്കി വില്പന നടത്തി വരികയായിരുന്നു.
ഇയാളിൽനിന്ന് 6.5 കിലോഗ്രാം കഞ്ചാവും 23 ഗ്രാം ഹെറോയിനുമാണ് പിടികൂടിയത്. താമസിക്കുന്ന മുറികൂടാതെ സുഹൃത്തിനെന്ന വ്യാജേന മറ്റൊരു മുറികൂടി എടുത്തിട്ടാണ് ഇയാൾ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രി കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സി.ബി. രഞ്ചു, വി.എ. ഷമീർ, എം.എ. അസൈനാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. രാജേഷ്, അനുരാജ് പി.ആർ, വികാന്ത് പി.വി, എ.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |