SignIn
Kerala Kaumudi Online
Sunday, 28 April 2024 6.25 PM IST

'വടകരയിൽ മുരളിയേട്ടൻ ജയിച്ചേനെ, എന്തിനാണ് തൃശൂരിൽ കൊണ്ടിട്ടത്'; കാലുവാരാൻ ഒരുപാട് പേരുണ്ടെന്ന് പത്മജ

padmaja-

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ വടകര മണ്ഡലത്തിൽ മത്സരിച്ചെങ്കിൽ ജയിച്ചുപോയേനെ എന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. എന്തിനാണ് മുരളീധരനെ തൃശൂരിൽ കൊണ്ടിട്ടതെന്നും ഇവിടെ കാലുവാരാൻ ഒരുപാട് പേരുണ്ടെന്നും പത്മജ തുറന്നടിച്ചു. തൃശൂരിൽ ആർക്കാണ് ജയ സാദ്ധ്യത എന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ലെന്നും പത്മജ മാദ്ധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

'കരുണാകരന്റെ മക്കളോട് അവർക്ക് ദേഷ്യമാണ്. ആ വിരോധമാണ് തന്നെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കാരണമായത്. മുരളിയേട്ടൻ വടകര നിന്നെങ്കിൽ ജയിച്ചേനെ. എന്തിനാണ് തൃശൂരിൽ കൊണ്ടിട്ടത്. തൃശൂരിൽ നല്ല ആളുകളുണ്ട്. പക്ഷേ, കുറച്ച് വൃത്തികെട്ട നേതാക്കളുണ്ട്. അവരുടെ അടുത്ത് നിന്ന് ഓടിപ്പോയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. എന്നോട് ചെയ്തത് പോലെ മുരളീധരനോട് ചെയ്യാതിരിക്കാനുള്ള വഴിയും ഞാൻ കാണുന്നില്ല'- പത്മജ പറഞ്ഞു.

'തൃശൂരിൽ ആർക്കാണ് ജയ സാദ്ധ്യത എന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ല. സുരേഷ് ഗോപി തന്നെ ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മുരളിയേട്ടൻ വടകര സുഖകരമായ വിജയത്തിലേക്ക് പോകുകയായിരുന്നു. എന്തിനാണ് മുരളിയേട്ടന് ഇവിടെ കൊണ്ടിട്ടത്'- പത്മജ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADMAJA VENUGOPAL, KERALA, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.